സദ്ഗമയ

November 16, 2026

പറവൂർ ബ്ലോക്ക് പഞ്ചായത്തും പോസിറ്റീവ് കമ്മ്യൂൺ കൊച്ചി ചാപ്റ്ററും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് "സദ്ഗമയ". ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് പരിശീലനം നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അതിനു മുന്നോടിയായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഐ സി ഡി എസ് ഉദ്യോഗസ്ഥർ, അംഗൻവാടി ടീച്ചർമാർ എന്നിവർക്ക് 26.10.2026 തിങ്കളാഴ്ച്ച ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ശിൽപശാല സംഘടിപ്പിച്ചു.

ഡിജിറ്റൽ യുഗത്തിൽ വളർന്നുവരുന്ന ഇന്നത്തെ കുട്ടികൾ നേരിടുന്ന വൈകാരികവും മാനസികവുമായ വെല്ലുവിളികൾ മുൻനിർത്തി, അവരുടെ മാതാപിതാക്കൾക്കായി ഒരു പ്രത്യേക ബോധവൽക്കരണ കൗൺസിലിംഗ് പരമ്പര സദ്ഗമയ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നു. ഒന്നുമുതൽ മൂന്നുവരെ അങ്കണവാടികളെ വീതം ഉൾപ്പെടുത്തി ക്ലസ്റ്ററുകളായി തിരിച്ച്, അർദ്ധദിന വർക്ക്ഷോപ്പായും തുടർന്നുള്ള ഓൺലൈൻ കൗൺസിലിംഗ് പിന്തുണയായുമാണ് ഈ പദ്ധതി നടപ്പിലാക്കാൻ ആസൂത്രണം ചെയ്തിരിക്കുന്നത്.

Sadgamaya