നിർമലം പുതു യുഗ ശുചിത്വ കേരളം പദ്ധതി
നിർമ്മലം പുതു യുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി പറവൂർ ബ്ലോക്ക് പഞ്ചായത്തും മൂത്തകുന്നം എസ് എൻ എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും ചേർന്ന് മൂത്തകുന്നം ജംഗ്ഷൻ ശുചീകരിച്ചു. മൂത്തകുന്നം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്സി ലാലു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ആർ സൈജൻ പരിപാടി ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് സനീഷ് മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്ത് അംഗം നിത്യ ടീച്ചർ എൻഎസ്എസ് ജില്ലാ കോഡിനേറ്റർ ജോസ് കെ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അച്ചു രഞ്ജൻ ,മഞ്ജു അനിൽകുമാർ, അഖിൽ ബാവച്ചൻ, വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിവ്യ സനൽ കുമാർ, വടക്കേക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഗിരീഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ ദീപുലാൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രിയ പി പി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ പ്രസീത, ഹെഡ് ക്ലർക്ക് ജോയൻ കെ ജെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ എ ജെ നന്ദിനി, രേഖ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു .